KOYILANDY DIARY

The Perfect News Portal

നാദാപുരത്ത് കച്ചവടം ഒഴിവാക്കിയ പഴയ കെട്ടിടം തകർന്നു വീണു

നാദാപുരം: എടച്ചേരി പുതിയങ്ങാടിയിൽ കച്ചവടം ഒഴിവാക്കിയ പഴയ കെട്ടിടം തകർന്നു വീണു. ആളപായം ഒഴിവായത് തലനാരിഴക്ക്. വടകര-കുറ്റ്യാടി സംസ്ഥാന പാതയോട് ചേർന്ന് മലഞ്ചരക്ക് കടയ്ക്ക് സമീപത്തെ നാദാപുരം സ്വദേശി കണ്ണോളി മൂസയുടെ പീടിക കെട്ടിടമാണ് തകർന്നത്.
നടപ്പാതയിലേക്ക് വൻ ശബ്ദത്തോടെയാണ് കെട്ടിടം നിലംപൊത്തിയത്. ആളൊഴിഞ്ഞ
നേരത്തായതിനാലാണ് ജീവഹാനി ഒഴിവായത്. ഏത് നേരവും ആളുകൾ പോകുന്ന വഴിയാണിത്. ഇതിനോട് ചേർന്ന കെട്ടിടവും അപകടാവസ്ഥയിലാണ്. എടച്ചേരി പോലീസും നാദാപുരത്തു നിന്നെത്തിയ അഗ്നിശമന സേനയും ആവശ്യമായ നടപടി കൈക്കൊണ്ടു. ഇത്തരത്തിൽ അപകടകരമായ ഒട്ടേറെ കെട്ടിടങ്ങളാണ് ഈ പ്രദേശങ്ങളിലുള്ളത്.