KOYILANDY DIARY

The Perfect News Portal

വളം വിതരണവുമായി ബന്ധപ്പെട്ട ആരോപണം അടിസ്ഥാനരഹിതം

വളം വിതരണവുമായി ബന്ധപ്പെട്ട ആരോപണം അടിസ്ഥാനരഹിതമെന്ന് നഗരസഭ ചെയർപേഴ്സൺ കെ.പി സുധ പറഞ്ഞു. കൊയിലാണ്ടി നഗരസഭ കഴിഞ്ഞ വർഷം നൽകിയ ജൈവവളം ഗുണ നിലവാരമില്ലാത്തതാണെന്ന് ചില മാധ്യമങ്ങളുടെ കണ്ടെത്തൽ വസ്തുതക്ക് നരക്കുന്നത്ല്ല. അതിനെ മറ പിടിച്ച്  യു.ഡി.എഫ്. കൗൺസിലർമാർ നടത്തുന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ചെയർപേഴ്സൺ  പറഞ്ഞു.
നഗരസഭ ജനകിയാസൂത്രണ പദ്ധതിയുടെ ഭാഗമായി 2022 ആഗസ്റ്റ് മാസത്തിൽ  ജൈവ വളം വിതരണം നടത്തിയത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ്. നഗരസഭ വികസനസ്റ്റാന്റിഗ് കമ്മറ്റിയും, വർക്കിംഗ് ഗ്രൂപ്പും പരിശോധിച്ച് പർച്ചേഴ്സ് കമ്മറ്റിയുടെയും അംഗീകാരത്തോടെയാണ് മികച്ച ജൈവവളം തെരഞ്ഞെടുത്തത്. തുടർന്ന് വളത്തിന്റെ ഗുണനിലവാരം കെമിക്കൽ ലാബിൽ നിന്നും പരിശോധിച്ച് ഉറപ്പുവരുത്തുകയുമുണ്ടായി.
Advertisements
അതിനുശേഷം വളം വിതണം നടത്തിയത് കാർഷിക സഹകരണ സംഘത്തിന്റെ നേതൃത്വത്തിലാണ്. കൃഷി ഓഫീസറും സഹകരണ സംഘം ചുമതലക്കാരും പരിശോധിച്ച ശേഷമാണ് വളം വിതരണം നടത്തിയത്. വളം വിതരണ സമയത്തോ തുടർന്നോ കർഷകർ വളത്തിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട് യാതൊരു ആരോപണമോ പരാതിയോ ഉന്നയിച്ചിട്ടില്ല.
യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങൾ അനാവശ്യമായും രാഷ്ട്രീയ പ്രേരിതവുമായിട്ടാണ് പ്രതിപക്ഷ കൗൺസിലർമാർ ഉന്നയിക്കുന്നതെന്നും  ആരോപണങ്ങളെന്ന പേരിൽ ഇത്തരം അടിസ്ഥാനരഹിതമായ കാര്യങ്ങൾ ഉന്നയിച്ച് ജനകീയാസൂത്രണപരിപാടികളെ താളംതെറ്റിക്കുകയും അതുവഴി അർഹരായ കർഷകർക്ക് കിട്ടേണ്ട ആനുകൂല്യങ്ങൾ കൃത്യ സമയത്ത് നല്കാനാവാത്ത അവസ്ഥയിലേക്ക് നയിക്കുമെന്നും ചെയർപേഴ്സൺ അറിയിച്ചു.