KOYILANDY DIARY

The Perfect News Portal

“ഹൃദയപൂർവ്വം’; പൊതിച്ചോർ വിതരണം ഡിവൈഎഫ്ഐ-യെ പ്രശംസിച്ച് ദി ഗാർഡിയൻ

“ഹൃദയപൂർവ്വം’; പൊതിച്ചോർ വിതരണം ഡിവൈഎഫ്ഐ-യെ പ്രശംസിച്ച് ദി ഗാർഡിയൻ.. മെഡിക്കൽ കോളേജുകളിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുക്കാർക്കും പൊതിച്ചോർ നൽക്കുന്ന ഡിവൈഎഫ്‌ഐയുടെ ഹൃദയപൂർവ്വം പദ്ധതിയെ പ്രശംസിച്ച് ദി ഗാർഡിയൻ. Caste out: how Kerala’s food parcel scheme tackles poverty and prejudice എന്ന ലേഖനത്തിലാണ് ഡിവൈഎഫ്ഐ പദ്ധതിയെ കുറിച്ച് ദി ​ഗാർഡിയൻ വിശദീകരിക്കുന്നത്.

2017ൽ ആരംഭിച്ച ഹൃദയപൂർവ്വം പദ്ധതി ആറു വർഷം പിന്നിടുമ്പോൾ ​​ദിനംപ്രതി  40,000 പേർക്കാണ് സംസ്ഥാനത്ത് ഡിവൈഎഫ്ഐ പൊതിചോർ വിതരണം ചെയ്യുന്നത്. ഉത്സവങ്ങളും അവധി ദിനങ്ങളുമില്ലാതെ വർഷത്തിൽ 365 ദിവസവും ഡിവൈഎഫ്‌ഐ ഉച്ചഭക്ഷണം രോ​ഗികളിലെത്തിക്കുന്നു. ആശുപത്രി വാസത്തിനിടയിൽ രോ​ഗികൾക്കും കൂട്ടിരിപ്പുകാർക്കും വലിയ ആശ്വാസമാണ് പദ്ധതിയെന്ന് ​ഗാർഡിയൻ ലേഖനത്തിൽ പറയുന്നു.

Advertisements

ഇന്ത്യയിലെ ആശുപത്രികളിലെല്ലാം രോ​ഗിക്കൊപ്പം ഒരു കൂട്ടിരിപ്പുകാർ നിർബദ്ധമാണ്. രോ​ഗിക്ക് ആവശ്യമുള്ള കാര്യങ്ങൾ ചെയ്യാനും മരുന്നുകൾ വാങ്ങാനും മറ്റുമായാണ് കൂട്ടിരിപ്പുകാരെ നിർത്തുന്നത്. ഇത്തരത്തിലുള്ള ആശുപത്രി ചെലവിനിടയിലാണ് ഡിവൈഎഫ്ഐയുടെ പൊതിച്ചോർ രോ​ഗികൾക്കും കൂട്ടിരിപ്പുകാർക്കും വലിയ ആശ്വാസമാകുന്നത്.

Advertisements

കേരളം ഇന്ത്യയിലെ മറ്റിടങ്ങളിൽ നിന്ന് വ്യത്യസതമാവുകയാണ്. താഴ്‌ന്ന ജാതിക്കാരൻ സ്‌കൂളിൽ ഭക്ഷണം പാചകം ചെയ്‌താൽ ഉയർന്ന ജാതിക്കാരായ രക്ഷിതാക്കൾ പ്രതേഷേധിക്കുന്നതും താഴ്ന്ന ജാതിക്കാർക്ക് ഭക്ഷണ ശാലകളിൽ പ്രത്യേക കപ്പും പ്ലേറ്റു നൽക്കുന്നതും മുസ്ലീങ്ങളും ഹിന്ദുക്കളും പരസ്പരം ഭക്ഷണം കഴിക്കാതിരിക്കുന്നതുമെല്ലാം ഇന്ത്യയിലെ മറ്റിടങ്ങളിൽ കാണാം. എന്നാൽ ​ഗുണഭോക്താവിന്റെ ജാതിയോ മതമോ നോക്കാതെ പതിനായിരങ്ങൾക്കാണ് കേരളത്തിലെ വീട്ടമ്മമാർ ഭക്ഷണമുണ്ടാക്കുന്നത് “. ​ഗാർഡിയൻ ലേഖനത്തിൽ പറയുന്നു.