KOYILANDY DIARY

The Perfect News Portal

ജി.വി.എച്ച്എസ്എസ് – ഇൽ വിജയാരവം 23 എന്ന പേരിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു

കൊയിലാണ്ടി: ജി.വി.എച്ച്എസ്എസ് -ൽ വിജയാരവം 23 എന്ന പേരിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു. എസ് എസ് എൽ സി, പ്ലസ്‌ ടു, വി എച്ച് എസ് സി എന്നീ വിഭാഗത്തിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. ചടങ്ങ് എം.എൽ.എ കാനത്തിൽ ജമീല ഉൽഘടനം ചയ്തു. അഡ്വ. കെ. സത്യൻ (നഗരസഭ വൈസ് ചെയർമാൻ) അധ്യക്ഷതവഹിച്ചു.

ചടങ്ങിൽ അഷ്‌റഫ്‌. കെ. കെ (പ്രിൻസിപ്പൽ) നിജില പറവക്കോടി (നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സൻ), എ ലളിത (വാർഡ് കൗൺസിലർ), വി ശുചീന്ദ്രൻ (പി ടി എ പ്രസിഡൻ്റ്), ബിജേഷ് ഉപ്പാലക്കൽ (പ്രിൻസിപ്പൽ വി എച്ച് എസ് സി), അജിത കുമാരി (എച്ച് എം), സുരേഷ് സി, ഗീത ടി ടി, വിജയൻ എൻ കെ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

Advertisements