KOYILANDY DIARY

The Perfect News Portal

ആലക്കാട്ട് നാരായണൻ നായർ സേവാ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ സൗജന്യ ബിപി, ഷുഗർ പരിശോധന

പേരാമ്പ്ര: ചെറുവണ്ണൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആലക്കാട്ട് നാരായണൻ നായർ സേവാ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ സൗജന്യ ബിപി, ഷുഗർ പരിശോധനകൾ ആരംഭിച്ചു. ചെറുവണ്ണൂർ ഓഫീസിൽ നടന്ന പരിപാടി ഡോ. കെ. ആലിക്കുട്ടി ഉദ്ഘാടനം ചെയ്തു.  സൗജന്യ പരിശോധനക്ക് നേതൃത്വം നൽകുന്ന ട്രസ്റ്റിന്റെ പ്രവർത്തനം ശ്ലാഘനിയമാണെന്ന് ഡോക്ടർ ആലിക്കുട്ടി അഭിപ്രായപ്പെട്ടു.
ട്രസ്റ്റ് ചെയർമാൻ എം.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് സെക്രട്ടറി കെ കെ രജീഷ്, ടി എം ഹരിദാസ് എം പ്രകാശൻ, കെ.ടി. വിനോദൻ, ഏ കെ രാമചന്ദ്രൻ, പറമ്പത്ത് നാരായണൻ എന്നിവർ സംസാരിച്ചു.
Advertisements