KOYILANDY DIARY.COM

The Perfect News Portal

ദുരിതമൊഴിയാതെ സംസ്ഥാനത്തെ പ്രളയബാധിത മേഖലകൾ; പല പ്രദേശങ്ങളിലും വെള്ളക്കെട്ടിന് ശമനമില്ല

.

മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും ദുരിതമൊഴിയാതെ സംസ്ഥാനത്തെ പ്രളയബാധിത മേഖലകൾ. ആലപ്പുഴ, കോട്ടയം ജില്ലകളിലെ പല പ്രദേശങ്ങളിലും വെള്ളക്കെട്ടിന് ശമനമില്ല. അതിനിടെ കാലാവസ്ഥാ മുന്നറിയിപ്പിൽ മുൻകരുതലെടുക്കുന്നതിൽ സർക്കാരിന് വീഴ്ച പറ്റിയെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി. ആലപ്പുഴ ജില്ലയിൽ ഇടവിട്ട് നേരിയ മഴ തുടരുന്നുണ്ട്. കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിന് ശമനമില്ല.

 

എ. സി റോഡിൽ ചങ്ങനാശ്ശേരി മുതൽ മങ്കൊമ്പ് വരെയും വെള്ളക്കെട്ട് തുടരുകയാണ്. ഗതാഗതം പൂർണ തോതിൽ പുനഃസ്ഥാപിക്കാനായില്ല. തിരുവല്ല – അമ്പലപ്പുഴ സംസ്ഥാന പാതയിൽ വെള്ളം ഇറങ്ങി തുടങ്ങിയതോടെ കെഎസ്ആർടിസി ബസ് സർവീസുകൾ പുനഃരാരംഭിച്ചു. 117 ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. കോട്ടയം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് തുടരുന്നു. വെള്ളം ഇറങ്ങിയ മേഖലകളിൽ ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

 

ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ രംഗത്തെത്തി. ആലപ്പുഴ ചമ്പക്കുളത്ത് മന്ത്രിമാരാരുടെ സന്ദർശനത്തിനിടെ പ്രതിഷേധമുണ്ടായി. മന്ത്രിമാരായ ടി സിദ്ദിഖ്, എം ലിജു, കെ. സി വേണുഗോപാൽ എംപി എന്നിവരുടെ സന്ദർശനത്തിനിടെയായിരുന്നു പ്രതിഷേധം.

 

കണ്ണൂർ മട്ടന്നൂരിൽ പഴശ്ശി കനാലിന്റെ ഭിത്തി ഇടിഞ്ഞു. കാര ഭാഗത്ത് ഇന്നലെ രാത്രിയാണ് സംഭവം. രണ്ട് വീടുകളിൽ വെള്ളം കയറി. അഞ്ച് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. പത്തനംതിട്ട തിരുവല്ലയിൽ വെള്ളക്കെട്ട് ഉയർന്നത് ജനങ്ങളെ പ്രതിസന്ധിയിലാക്കി.

 

Share news
error: Content is protected !!