KOYILANDY DIARY.COM

The Perfect News Portal

കേരള ക്ഷേത്ര വാദ്യകലാ അക്കാദമി കോഴിക്കോട് ജില്ലാ കൺവെൻഷൻ

.
കൊയിലാണ്ടി: കേരള ക്ഷേത്ര വാദ്യകലാ അക്കാദമി കോഴിക്കോട് ജില്ലാ കൺവെൻഷൻ പൊതു സമ്മേളനം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അജയ് ബോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട്  കാഞ്ഞിലശ്ശേരി വിനോദ് മാരാർ അദ്ധ്യക്ഷതവഹിച്ചു, സംസ്ഥാന ജനറൽ സെക്രട്ടറി  കടമേരി ഉണ്ണികൃഷ്ണൻ മാരാർ, സംസ്ഥാന വൈസ് പ്രസിഡണ്ട് പുൽപ്പള്ളി വാസു വാര്യർ, ജില്ലാ രക്ഷാധികാരികളായ തൃക്കുറ്റിശ്ശേരി ശിവശങ്കരൻ മാരാർ, കലാമണ്ഡലം ശിവദാസൻ മാരാർ, കാഞ്ഞിലശ്ശേരി പത്മനാഭൻ, ബാലുശ്ശേരി കൃഷ്ണദാസ് മാരാർ, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ നളിനി, തിരുവങ്ങൂർ പാർത്ഥസാരഥി ക്ഷേത്രം വൈസ് പ്രസിഡണ്ട് പ്രദീപൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പ്രതീഷ് മാരാർ പോലൂർ സ്വാഗതം പറഞ്ഞു.
Share news