KOYILANDY DIARY

The Perfect News Portal

മത്സ്യ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജാഥ: സംഘാടകസമിതി രൂപീകരിച്ചു

കൊയിലാണ്ടി: മത്സ്യ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജാഥ സ്വീകരണം കൊയിലാണ്ടിയിൽ സംഘാടകസമിതി രൂപീകരിച്ചു “കടൽ കടലിൻ്റെ മക്കൾക്ക് ” എന്ന മുദ്രാവാക്യം ഉയർത്തി മത്സ്യ തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ചിത്തരഞ്ജൻ നയിക്കുന്ന പദയാത്രക്ക് സപ്റ്റംബർ 22ന് കൊയിലാണ്ടി ഹാർബർ പരിസരത്ത് സ്വീകരണം ഒരുക്കാൻ സംഘാടക സമിതി തീരുമാനിച്ചു. 
സംഘാടക സമിതി രൂപീകരണ യോഗം കെ. ദാസൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ടി.വി. ദാമോധരൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. കെ. സത്യൻ ചെയർമാനായി 101 അംഗ ജനറൽ കമ്മിറ്റി രൂപീകരിച്ചു. ടി.കെ. ചന്ദ്രൻ, അഡ്വ. കെ. സത്യൻ, സി. അശ്വിനി ദേവ്, കെ. ഷിജു എന്നിവർ സംസാരിച്ചു. സി എം. സുനിലേശൻ സ്വാഗതവും ദിലീഷ് നന്ദിയും പറഞ്ഞു.