KOYILANDY DIARY

The Perfect News Portal

പുരോഗമന കലാ സാഹിത്യസംഘം ജില്ലാ സമ്മേളനം: സംഘാടകസമിതി രൂപീകരിച്ചു

കൊയിലാണ്ടി: പുരോഗമന കലാ സാഹിത്യസംഘം കോഴിക്കോട് ജില്ലാ സമ്മേളനം: സംഘാടകസമിതി രൂപീകരിച്ചു. ഒക്ടോബർ 7, 8 തിയ്യതികളിലായി കൊയിലാണ്ടിയിൽവെച്ചാണ് സമ്മേളനം നടക്കുന്നത്. സിപിഐ(എം) ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ സംഘാടകസമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ പ്രസിഡണ്ട് എ.കെ രമേഷ് അധ്യക്ഷനായിരുന്നു.
സാമൂഹിക ജീവിതത്തെ വിഭജിക്കാൻ വർഗീയ ശക്തികൾ ശ്രമിച്ചു കൊണ്ടിരിക്കുന്ന കാലത്ത് സാംസ്ക്കാരിക രാഷ്ട്രീയത്തിന് ഏറെ പ്രാധാന്യമുണ്ടന്നും നിത്യ ജീവിതത്തിന്റെ വളവുകളിലും തിരിവുകളിലും വഴി വിളക്കായി നിൽക്കാൻ മാനവികതയിൽ അധിഷ്ഠിതമായ വിശ്വാസത്തെ മുറുകെ പിടിക്കേണ്ടതുണ്ടെന്ന് അദ്ധേഹം പറഞ്ഞു.
മനുഷ്യരിൽ മാനവികത വളർത്താൻ കലാ സാഹിത്യ പ്രസ്ഥാനങ്ങൾക്ക് കഴിയുമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. കെ.ടി കുഞ്ഞിക്കണ്ണൻ. യു ഹേമന്ദ് കുമാർ. പി. വിശ്വൻ മാസ്റ്റർ, കെ. ദാസൻ, ജാനമ്മ കുഞ്ഞുണ്ണി. കെ. കെ. മുഹമ്മദ്, സി. അശ്വനിദേവ് തുടങ്ങിയവർ സംസാരിച്ചു. കാനത്തിൽ ജമീല ചെയർമാൻ സി. അശ്വനിദേവ് ജനറൽ കൺവീനർ അഡ്വ. കെ സത്യൻ ട്രഷറർ എന്നിവർ ഭാരവാഹികളായി 501 അംഗം ജനറൽ കമ്മിറ്റിയും രൂപീകരിച്ചു. യോഗത്തിൽ അഡ്വ. കെ സത്യൻ സ്വാഗതവും കെ മധു നന്ദിയും പറഞ്ഞു.