KOYILANDY DIARY.COM

The Perfect News Portal

2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തി: ഒക്ടോബർ 15 മുതൽ പ്രാബല്യത്തിൽ വരും

.

2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് 0.4% ഫീസ് ഏർപ്പെടുത്തി. പരിഷ്കരിച്ച് മർച്ചൻ്റ് ഡിസ്കൗണ്ട് റേറ്റ് ചട്ടക്കൂട് പ്രഖ്യാപിച്ചു. ഒക്ടോബർ 15 മുതൽ ഫീസ് പ്രാബല്യത്തിൽ വരും. എന്നാൽ വ്യക്തിഗത ഇടപാടുകൾക സൗജന്യമായി തുടരും. 2,000 രൂപയിൽ കൂടുതൽ പേയ്‌മെന്റുകൾ സ്വീകരിക്കുന്ന വ്യാപാരികളാണ് 0.4 ശതമാനം ഫീസ് നൽകേണ്ടത്.

 

75,000 രൂപയോ അതിൽ കൂടുതലോ UPI പേയ്‌മെന്റ് നടത്തിയാൽ പരമാവധി ഫീസ് 300 രൂപയായിരിക്കും. 2000 രൂപയ്ക്ക് മുകളിലുള്ള റെയിൽവേ, ടെലികോം സേവനങ്ങൾ, ഇൻഷുറൻസ്, ഇന്ധന ഇടപാടുകൾക്ക് 5 രൂപ ഫ്ലാറ്റ് ഫീസ് ഈടാക്കും. അതേസമയം, റൂപേ കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് അധിക ഫീസ് ഈടാക്കില്ലെന്നും ഉത്തരവില്‍ അറിയിച്ചിട്ടുണ്ട്. എന്നാൽ പുതിയ ഉത്തരവ് പ്രകാരം വ്യക്തികള്‍ തമ്മിലുള്ള സാധാരണ പണമിടപാടുകള്‍ക്ക് യാതൊരുവിധ ഫീസും ഈടാക്കില്ല. സാധാരണക്കാര്‍ക്ക് തികച്ചും സൗജന്യമായി തുടര്‍ന്നും യുപിഐ സേവനങ്ങള്‍ ഉപയോഗിക്കാം.

 

Share news