KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് ചൂട് കനത്തതോടെ റെക്കോർഡ് ഭേദിച്ച് വൈദ്യുതി ഉപഭോഗം

.

സംസ്ഥാനത്ത് ചൂട് കനത്തതോടെ റെക്കോർഡ് വൈദ്യുതി ഉപഭോഗം. ഇന്നലത്തെ വൈദ്യുതി ആവശ്യകത 5933 മെഗാവാട്ട് വരെ എത്തിയതായാണ് റിപ്പോർട്ട്. വൈദ്യുതി ആവശ്യകത 6000 മെഗാവാട്ട് പിന്നിട്ടാൽ സംസ്ഥാനം വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് കെഎസ്ഇബി ഔദ്യോഗികമായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം 112.16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചതെന്നാണ് കെഎസ്ഇബിയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. കേരളത്തിൽ വൈദ്യുതി ആവശ്യകത ഇത്രയും ഉയർന്ന നിലയിലേക്ക് എത്തുന്നത് ഇതാദ്യമായാണ്.

 

സംസ്ഥാനമൊട്ടാകെ വേനലിൽ പൊള്ളുകയാണ്. വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. വേനൽചൂട് ക്രമാതീതമായ കൂടിയതോടെ വീടുകളിൽ എസികളുടെയും ഫാനുകളുടെയും ഉപയോഗവും വലിയ തോതിൽ വർധിച്ചു. ഇതാണ് വൈദ്യുതി ഉപയോ​ഗത്തിലെ ഈ കുതിച്ചുചാട്ടത്തിന് പ്രധാന കാരണമായി വിലയിരുത്തുന്നത്.

Advertisements

 

 

 

Share news
error: Content is protected !!