KOYILANDY DIARY

The Perfect News Portal

മുചുകുന്നിൽ കിണറ്റിൽ വീണ സ്ത്രീയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

മുചുകുന്ന്: കിണറ്റിൽ വീണ സ്ത്രീയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. മുചുകുന്ന് കോറോത്ത് ഹൗസിൽ കാർത്ത്യായനി (72 ) യെ ആണ് രക്ഷപ്പെടുത്തിയത്.  ഇന്ന് രാവിലെ 7.30ഓട് കൂടിയാണ് ഇവർ കിണറ്റിൽ വീണത്. വെള്ളം കോരുന്നതിനിടയിൽ അബദ്ധത്തിൽ കപ്പിപൊട്ടിവീഴുകയായിരുന്നു. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തുമ്പോൾ നാട്ടുകാരായ രണ്ടുപേർ സ്ത്രീയെ താങ്ങിപ്പിടിച്ച് നിൽക്കുന്നുണ്ടായിരുന്നു.
ശേഷം സേന റസ്ക്യു നെറ്റ് കിണറ്റിൽ ഇറക്കി മൂന്നുപേരെയും കരകയറ്റുകയും ചെയ്തു. പിന്നീട് സ്ത്രീയെ കൊയിലാണ്ടി ഗവ. ഹോസ്പിറ്റലിൽ എത്തിച്ചു. പരിക്ക് ഗുരുതരമല്ല. ASTO പ്രമോദ് പി കെ യുടെ നേതൃത്വത്തിൽ ഗ്രേഡ് ASTO പി കെ ബാബു, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബിനീഷ് വികെ, ഷിജു ടി പി, നിധി പ്രസാദ് ഇ എം, ഷാജു കെ, നിതിൻരാജ്, ഹോം ഗാർഡുമാരായ ഓംപ്രകാശ്, രാജീവ് വിടി എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
Advertisements