KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി ബ്ലോക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ധർണ്ണ നടത്തി

കൊയിലാണ്ടി: ചേമഞ്ചേരി ബ്ലോക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ധർണ്ണ നടത്തി. തടഞ്ഞുവെച്ച രണ്ട് ഗഡുക്ഷാമ ആശ്വാസം അനുവദിക്കുക, മെഡിസെപ്പ് മരവിപ്പിച്ച ആശുപത്രികൾക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കൊയിലാണ്ടി സബ്ബ് ട്രഷറിക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തിയത്. 
ജില്ലാ വൈസ് പ്രസിഡണ്ട് ഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഒ. മാധവൻ അദ്ധ്യക്ഷത വഹിച്ചു. വി. പി. രാജൻ, കെ. പി. മോഹനൻ മാസ്റ്റർ, സി. ബാലകൃഷ്ണൻ ഭാസ്കരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.