KOYILANDY DIARY

The Perfect News Portal

കേരള ബേങ്ക് കൊയിലാണ്ടി ശാഖക്കു മുൻമ്പിൽ ധർണ്ണ നടത്തി

കൊയിലാണ്ടി: കേരള കോ – ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള ബേങ്ക് കൊയിലാണ്ടി ശാഖക്കു മുൻമ്പിൽ ധർണ്ണ നടത്തി. മുൻ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് വി.വി. സുധാകരൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് ബഷീർ അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ജില്ലാ സെക്രട്ടറി സുധീർ കുമാർ, മുൻ ജില്ലാ സെക്രട്ടറി നന്ദകുമാർ, ജില്ലാ വനിതാ കൗൺസിൽ അംഗം പ്രഭിത എന്നിവർ സംസാരിച്ചു. താലൂക്ക് സെക്രട്ടറി ജയകൃഷ്ണൻ കൂമുള്ളി സ്വാഗതവും സുധീഷ് കോട്ടൂർ നന്ദിയും പറഞ്ഞു