KOYILANDY DIARY

The Perfect News Portal

അരിക്കുളം ഗ്രാമപഞ്ചായത്ത് തെങ്ങിൻ തൈകളും, വളത്തിനുള്ളസ്ലിപ്പ് വിതരണവും

അരിക്കുളം ഗ്രാമപഞ്ചായത്തിൽ തെങ്ങിൻ തൈകളും, വളത്തിനുള്ള സ്ലിപ്പ് വിതരണവും 31ന് നടക്കും. ജനകീയാസൂത്രണ പദ്ധതി (2023-’24) പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന സമഗ്ര തെങ്ങ്കൃഷി വികസനം പ്രോജക്ട് പ്രകാരമുള്ള തെങ്ങിന് കുമ്മായം, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി, പൊട്ടാഷ് എന്നിവക്കുള്ള പെർമിറ്റ് വിതരണം 31-07-2023 ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഓരോ വാർഡിലും 75 തൈകൾ വീതം ലഭിക്കും.

തെങ്ങ് വളത്തിനുള്ള സ്ലിപ് വിതരണത്തിൻ്റെയും തെങ്ങിൻ തൈകളുടെ വിതരണത്തിൻ്റെയും ഉൽഘാടനം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ എം സുഗതൻ മാസ്റ്റർ* നിർവ്വഹിക്കും
വിതരണ ക്രമം ചുവടെ ചേർക്കുന്നു.
31-07-2023 തിങ്കൾ വാർഡ് 1, 7
02-08-2023 ബുധൻ വാർഡ് 2, 5
03-08-2023 വ്യാഴം വാർഡ് 3, 8, 10
04-08-2023 വെളളി വാർഡ് 4, 6, 13
05-08-2023 ശനി വാർഡ്  9, 11, 12
സ്ലിപ് അരിക്കുളം സർവ്വീസ് സഹകരണ ബാങ്കിൻ്റെ ഡിപ്പോയിൽ കൊടുത്ത് മുഴുവൻ തുകയും അടച്ച് സ്ലിപ്പിൽ രേഖപ്പെടുത്തിയ പ്രകാരമുള്ളത് വാങ്ങാവുന്നതാണ്.
  • തെങ്ങൊന്നിന് ഏകദേശം 101 രൂപ ചെലവ് കണക്കാക്കുന്നു.
  • കുമ്മായം, വേപ്പിൻ* പിണ്ണാക്ക് എന്നിവക്ക് 75% വും
  • എല്ലുപൊടി, പൊട്ടാഷ്എ ന്നിവക്ക് 50% വുമാണ് സബ്‌സിഡി. 
 തെങ്ങിൻ തൈകളുടെ വിതരണം
  • നല്ല ഗുണ നിലവാരമുള്ള കുറ്റ്യാടി തെങ്ങിൻ തൈകൾ അരിക്കുളം ഗ്രാമാഞ്ചയത്ത് കൃഷിഭവനിൽ വിതരണത്തിനെത്തി.
  • വളം വിതരണത്തിന് തയ്യാറാക്കിയ സമയക്രമ പ്രകാരം തന്നെ തെങ്ങിൻ തൈകളും വിതരണം ചെയ്യും.
  • തൈ ഒന്നിന് 100 രൂപയാണ് വില. 50% സബ്സിഡി കഴിച്ച് 50 രൂപ കൃഷിഭവനിൽ അടച്ച് തൈകൾ വാങ്ങാവുന്നതാണ്.