KOYILANDY DIARY

The Perfect News Portal

ഭക്തി സാന്ദ്രമായി കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്ര ശ്രീകോവിൽ കട്ടിളവെപ്പ് 

കൊയിലാണ്ടി: ഭക്തി സാന്ദ്രമായി കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്ര ശ്രീകോവിൽ കട്ടിളവെപ്പ്. ക്ഷേത്ര ജീർണ്ണോദ്ധാരണ പ്രവർത്തനത്തിൻ്റെ ഭാഗമായി നടന്ന കട്ടിളവെക്കൽ കർമ്മത്തിന് ക്ഷേത്രം തന്ത്രി നരിക്കിനി എടമന ഇല്ലം മോഹനൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു.

പറേച്ചാൽ വിനോദ് ആചാരിയാണ് കർമ്മം നടത്തിയത്. ക്ഷേത്രം കാരണവർ കളിപ്പുരയിൽ രവീന്ദ്രൻ, രാജൻ മൂടാടി, എം.കെ.ശ്രീധരൻ, ഇ.കെ.രാഗേഷ്, ടി.ടി.ബാബു, പി.കെ.സുമിത്ത്, ഇ.കെ.രമേശൻ, ബാലൻ കുന്നക്കണ്ടി, ടി.പി.രാഘവൻ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.