KOYILANDY DIARY

The Perfect News Portal

ശബരിമലയിൽ കാണിക്ക മോഷ്ടിച്ച സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ അറസ്റ്റിൽ

ശബരിമലയിൽ കാണിക്ക മോഷ്ടിച്ച സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ അറസ്റ്റിൽ. പമ്പ പൊലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ റെജികുമാറിനെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ശബരിമലയില്‍ ഭണ്ഡാരത്തില്‍ നിക്ഷേപിച്ച 11 ഗ്രാം വരുന്ന സ്വര്‍ണവളയാണ് റെജികുമാര്‍ അപഹരിച്ചത്. വെള്ളിയാഴ്ചയായിരുന്നു മോഷണം നടന്നത്. ഏറ്റുമാനൂര്‍ കുടമാളൂര്‍ വസുദേവപുരം ക്ഷേത്രത്തിലെ ജീവനക്കാരനാണ് റെജികുമാര്‍. മിഥുന മാസ പൂജാ വേളയില്‍ ശബരിമലയിലെ കാണിക്ക എണ്ണുന്നതിനായാണ് ഇയാള്‍ എത്തിയത്. മോഷണം ശ്രദ്ധയില്‍പ്പെട്ടതോടെ റെജികുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്യുകയായിരുന്നു.