KOYILANDY DIARY

The Perfect News Portal

പന്തലായിനി ശ്രീ അഘോരശിവക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം

കൊയിലാണ്ടി: പന്തലായിനി ശ്രീ അഘോരശിവക്ഷേത്രത്തിൽ ജൂലായ് 1ന് പ്രതിഷ്ഠാദിനം. ശനിയാഴ്ച രാവിലെ വിശേഷാൽ പൂജകൾ തന്ത്രി പടേരി ഇല്ലത്ത് നായരായണൻ നമ്പൂതിരിപ്പാടിൻ്റെ നേതൃത്വത്തിൽ നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. ഉച്ചയ്ക്ക് 12 മണി മുതൽ പ്രസാദ ഊട്ട്, വൈകീട്ട് -നിറമാല, ദീപാരാധന എന്നിവയുണ്ടായിരിക്കുമെന്നും ഇവർ അറിയിച്ചു.