KOYILANDY DIARY

The Perfect News Portal

വി. ആർ. വിജയരാഘവൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷികം ആചരിച്ചു

പയ്യോളി: സി.പി.ഐ. നേതാവും, പ്രഭാഷകനുമായിരുന്ന വി.ആർ. വിജയരാഘവൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷികം ആചരിച്ചു. പയ്യോളി കണ്ണംവള്ളി ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന പരിപാടി പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ. ലോക്കൽ സിക്രട്ടറി ഷാഹുൽ ഹമീദ് അദ്ധ്യക്ഷതവഹിച്ചു.
സി.പി.ഐ. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി.വി ബാലൻ, പയ്യോളി മുൻസിപ്പൽ ചെയർമാൻ വടക്കയിൽ ഷെഫീക്ക്, സി.പി.എം. ജില്ലാ കമ്മിറ്റി അംഗം ടി. ചന്തു മാസ്റ്റർ, എൻ.സി.പി. സംസ്ഥാന സെക്രട്ടറി സി. സത്യചന്ദ്രൻ, എൽ.ജെ.ഡി. നേതാവ് ചന്ദ്രൻ, സബീഷ്  കുന്നങ്ങോത്ത് (കോൺഗ്രസ്സ്).ബഷീർ മേലടി (മുസ്ലിം ലീഗ്), ഇ.കെ. അജിത്, അഡ്വ: എസ്. സുനിൽ മോഹൻ എന്നിവർ സംസാരിച്ചു. അനുസ്മരണ സമിതി കൺവീനർ കെ. ശശിധരൻ സ്വാഗതവും എൻ. ശ്രീധരൻ നന്ദിയും പറഞ്ഞു.
Advertisements