KOYILANDY DIARY

The Perfect News Portal

ഉമ്മൻചാണ്ടിയുടെ അനുശോചന യോഗത്തിനിടെ കോൺഗ്രസുകാർ ഏറ്റുമുട്ടി

കണ്ണൂർ: ഉമ്മൻചാണ്ടിയുടെ മരണത്തിൽ ചേർന്ന സർവകക്ഷി അനുശോചന യോഗത്തിനിടെ  കോൺഗ്രസുകാർ ഏറ്റുമുട്ടി. പഴയങ്ങാടി ബസ് സ്റ്റാൻഡിൽ ചേർന്ന യോഗത്തിനിടെയാണ് സംഘർഷം. പരിപാടിയിൽ പങ്കെടുക്കുന്നവരുടെ  പേര് പരാമർശിക്കുന്നതിനിടെ കോൺഗ്രസ്‌ നേതാവ്‌ എ. വി. സനൽ കൂവിയതോടെയാണ്‌ പ്രശ്‌നങ്ങൾക്ക്‌ തുടക്കം.

 

പുനസംഘടനയെ ചൊല്ലി സനലിന്റെ നേതൃത്വത്തിലുള്ള വിഭാഗം അസംതൃപ്തരായിരുന്നു. തുടർന്ന് മുൻ യൂത്ത് കോൺഗ്രസ് കാസർകോട്‌ പാർലമെന്റ്‌ നിയോജക മണ്ഡലം സെക്രട്ടറി എ. ഷർഫുദ്ദീനുമായി ഏറ്റുമുട്ടി. സംഭവത്തിൽ പഴയങ്ങാടി പൊലീസ് കേസെടുത്തു.