KOYILANDY DIARY.COM

The Perfect News Portal

വിജയികളെ അനുമോദിച്ചു

എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികളായ വിദ്യാർത്ഥികളെ മൂടാടി മണ്ഡലം രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ദുൽക്കിഫിൽ പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് രൂപേഷ് കൂടത്തിൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് കെ.ടി.വിനോദ് മുഖ്യാതിഥി ആയിരുന്നു.

രണ്ടാം വാർഡ് മെമ്പർ എ.വി.ഉസ്ന, എഴുത്തുകാരൻ കുഞ്ഞബ്ദുള്ള തിക്കോടി, രവി വീക്കുറ്റിയിൽ, ബഷീർ കുന്നുമ്മൽ, യൂസഫ് ചങ്ങരോത്ത്, സത്യൻ അംബിച്ചിക്കാട്ടിൽ, ഷഹനാസ് തിക്കോടി, ടി.കെ.ഷംസുദ്ദീൻ, നിയാസ് പാലുകറ്റി എന്നിവർ സംസാരിച്ചു.

 

Share news
error: Content is protected !!