KOYILANDY DIARY.COM

The Perfect News Portal

ചോയ്യാട്ടിൽ ഗോപാലൻ മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചിച്ചു

കൊയിലാണ്ടി: കൊല്ലം ചോയ്യാട്ടിൽ ഗോപാലൻ മാസ്റ്ററുടെ നിര്യാണത്തിൽ ജനതാദൾ (എസ്) കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി അനുശോചിച്ചു. കൊല്ലം യു പി സ്കൂൾ പ്രധാന അദ്ധ്യാപകനായിരുന്ന ചോയ്യാട്ടിൽ ഗോപാലൻ മാസ്റ്റർ അവിഭക്ത ജനതാദൾ പ്രവർത്തകനും തികഞ്ഞ സോഷ്യലിസ്റ്റുമായിരുന്നു.

അനുശോചന യോഗത്തിൽ മണ്ഡലം പ്രസിഡണ്ട്‌ സുരേഷ് മേലേപ്പുറത്ത് അദ്ധ്യക്ഷത വഹിച്ചു. പി.കെ. കബീർ സലാല, പുഷ്പ. ജി. നായർ, ഷാജി. കെ.എം, ബിജു. എം, ജയരാജ്‌ പണിക്കർ തുടങ്ങിയവർ സംസാരിച്ചു.

Share news
error: Content is protected !!