KOYILANDY DIARY

The Perfect News Portal

ഇസ്രയേലിലെ ടെല്‍ അവീവിലേക്കുള്ള വിമാന സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ച് എയര്‍ ഇന്ത്യ

ഇസ്രയേലിലെ ടെല്‍ അവീവിലേക്കുള്ള വിമാന സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ച് എയര്‍ ഇന്ത്യ. യുദ്ധഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇസ്രായേലിനെതിരെ ആദ്യമായി നേരിട്ട് നടത്തിയ സൈനിക ആക്രമണത്തിന് പിന്നാലെ പ്രതികരണവുമായി ഇറാന്‍ രംഗത്തെത്തിയിരുന്നു. ആക്രമണം നടത്തിയ സൈന്യത്തെ പ്രശംസിച്ച ഇറാന്‍ പ്രസിഡണ്ട് ഇബ്രാഹിം റെയ്സി ഇസ്രായേലിനെതിരായ ആക്രമണം അവസാനിപ്പിച്ചെന്നും പ്രഖ്യാപിച്ചു.

Advertisements

പ്രത്യാക്രമണം നടത്തിയാല്‍ യുദ്ധം കനത്തതാകുമെന്ന് ഇറാന്‍ പ്രസിഡണ്ട് ഇബ്രാഹിം റെയ്സി അറിയിച്ചു. ”സയണിസ്റ്റ് ഭരണകൂടമോ (ഇസ്രായേല്‍) അല്ലെങ്കില്‍ അവരെ പിന്തുണക്കുന്നവരോ അശ്രദ്ധമായി എന്തെങ്കിലും ചെയ്യുകയാണെങ്കില്‍, അവര്‍ക്ക് നിര്‍ണായകവും വളരെ ശക്തമായതുമായ മറുപടി ലഭിക്കും,” -റെയ്സി പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തില്‍ സൈനികമായി തിരിച്ചടിക്കരുതെന്ന് ഇസ്രായേലിനും സഖ്യകക്ഷികള്‍ക്കും ഇറാന്റെ മുന്നറിയിപ്പ്.

 

ശത്രുവിനെ പാഠം പഠിപ്പിച്ചെന്നും ആക്രമണത്തില്‍ ലക്ഷ്യമിട്ടത് ഇസ്രായേലിന്റെ സൈനിക താവളങ്ങളെയായിരുന്നുവെന്നും ഇബ്രാഹിം റെയ്സി വെളിപ്പെടുത്തി. ആക്രമണം അതിന്റെ എല്ലാ ലക്ഷ്യങ്ങളും നേടിയെന്നും ഈ ഓപ്പറേഷന്‍ തുടരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇറാന്റെ സൈനിക മേധാവി മുഹമ്മദ് ബാഖരി അറിയിച്ചു.

Advertisements