KOYILANDY DIARY

The Perfect News Portal

വാർഷികാഘോഷം സംഘടിപ്പിച്ചു.

വാർഷികാഘോഷം സംഘടിപ്പിച്ചു. ചിങ്ങപുരം വന്മുകം എളമ്പിലാട് എം.എൽ.പി സ്കൂളിൽ 103-ാം വാർഷികാഘോഷം വിവിധ പരിപാടികളോടെ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് പി. കെ. തുഷാര ചടങ്ങിൽ അധ്യക്ഷത വഹിച്ചു. രമേശ് കാവിൽ മുഖ്യാതിഥിയായിരുന്നു.
ബെസ്റ്റ് സ്റ്റുഡണ്ട് അവാർഡ് മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് സി. കെ. ശ്രീകുമാർ നൽകി. തുടർന്ന്  വിവിധ മത്സര വിജയികൾക്ക് ജില്ലാ പഞ്ചായത്ത് മെമ്പർ വി. പി. ദുൽഖിഫിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. കഴിഞ്ഞ അഞ്ച് വർഷക്കാലമായി വിദ്യാലയത്തിന് ജില്ലാ സംസ്ഥാന തലങ്ങളിൽ നിരവധി പുരസ്കാരങ്ങൾ  നേടിക്കൊടുക്കുന്നതിൽ കാർഷിക രംഗത്ത് ആവശ്യമായ സഹായങ്ങൾ നൽകിയ യുവ കർഷകൻ സുരേഷ് പാറക്കാടിനെ ചടങ്ങിൽ വെച്ച് ആദരിച്ചു.
Advertisements
വാർഡ് മെമ്പർ ടി. എം. രജുല, മുൻ പ്രധാനാധ്യാപകൻ വീക്കുറ്റിയിൽ രവി, സ്കൂൾ ലീഡർ കാർത്തിക പ്രഭീഷ് എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികൾ, രക്ഷിതാക്കൾ എന്നിവരുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. പ്രധാനാധ്യാപിക എൻ. ടി. കെ. സീനത്ത് ചടങ്ങിൽ സ്വാഗതവും, എസ്. ആർ. ജി. കൺവീനർ പി. കെ. അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.