KOYILANDY DIARY

The Perfect News Portal

ഗ്യാസ് വില വർദ്ധനവിനെതിരെ ജനതാദൾ (എസ്) അടുപ്പു കൂട്ടി പ്രതിഷേധിച്ചു

ഗ്യാസ് വില വർദ്ധനവിനെതിരെ ജനതാദൾ (എസ്) അടുപ്പു കൂട്ടി പ്രതിഷേധിച്ചു. കോഴിക്കോട്: പട്ടിണി കൊണ്ട് രാജ്യത്തെ ജനങ്ങൾ പൊറുതിമുട്ടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ എരിതീയിൽ എണ്ണ ഒഴിക്കും പോലെ പാചക വാതകത്തിൻ്റെ വില യാതൊരു മാനദണ്ഡവും ഇല്ലാതെ വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരായി സംഘടിപ്പിച്ച പ്രതിഷേധം ജനതാദൾ (എസ്) കോഴിക്കോട് ജില്ലാ പ്രസിഡണ്ട് കെ. കെ. അബ്ദുള്ള ഉദ്ഘാടനം ചെയ്തു.  കേന്ദ്ര ഗവൺമെൻറ് വർദ്ധിപ്പിച്ച പാചക വാതക സിലിണ്ടറിൻ്റെ വില പിൻവലിക്കണമെന്നും, ജനങ്ങളോടുള്ള വെല്ലുവിളി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇറക്കുമതി നിയന്ത്രണം എടുത്തു കളഞ്ഞതോടെ വിദേശ ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാകുന്ന സാഹചര്യത്തിൽ രാജ്യത്തെ കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് വിലയില്ലാതാവുകയും രാജ്യത്തെ ജനങ്ങൾ പട്ടിണിയിലേക്ക് പോവുകയും പട്ടിണി മൂലമുള്ള ആത്മഹത്യകൾ വർദ്ധിച്ചു കൊണ്ടിരിക്കുകയും, രാജ്യത്തിൻ്റെ സമ്പദ്ഘടന തകർന്നടിയുകയും ചെയ്യുന്ന സാഹചര്യത്തിൽ
ഗ്യാസ് വില വർദ്ധനവ് രാജ്യത്ത് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ നിഷേധിക്കുന്നതിന് തുല്യമാണെന്നും കെ. കെ. അബ്ദുള്ള അഭിപ്രായപ്പെട്ടു.
Advertisements
കെ. പി. അബൂബക്കർ, കെ. വി. സബാസ്റ്റ്യൻ, അഡ്വ: ജയകുമാർ, കരുണാകരൻ, സുരേഷ് മേലേപ്പുറത്ത്, രവീന്ദ്രൻ, ഹരി ദേവ് എന്നിവർ പ്രതിഷേധ സായാഹ്നത്തിന് നേതൃത്വം നൽകി. അസീസ് മണലോടി, പി. ടി. ആസാദ്, എൻ. കെ സജിത്ത്, റഷീദ് മുയിപ്പോത്ത്, പി. പി. മുകുന്ദൻ, ടി. എൻ. കെ. ശശീന്ദ്രൻ, വി. എം. ആഷിഖ്, അഡ്വ: ബെന്നി ജോസഫ്, ബിജു കായക്കൊടി, ടി. എ. അസീസ്, വിജൻ ചോലക്കര, സി. കെ സുധീർ, ബീരാൻ കുട്ടി ലൈല, എന്നിവർ സംസാരിച്ചു.