KOYILANDY DIARY

The Perfect News Portal

പാര്‍ക്കില്‍ കുളിച്ച കുട്ടികൾക്ക് എലിപ്പനി, സില്‍വര്‍ സ്റ്റോം പൂട്ടിച്ചു

പാര്‍ക്കില്‍ കുളിച്ച കുട്ടികൾക്ക് എലിപ്പനി, സില്‍വര്‍ സ്റ്റോം പൂട്ടിച്ചു. ചാലക്കുടി: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിൻ്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആതിരപ്പള്ളിയിലെ വാട്ടര്‍ തീം പാര്‍ക്ക് സില്‍വര്‍ സ്റ്റോം പൂട്ടിച്ചത്. പാര്‍ക്കില്‍ കുളിച്ച നിരവധി കുട്ടികള്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചതായി കഴിഞ്ഞ ദിവസം പരാതി ഉയര്‍ന്നതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സില്‍വര്‍ സ്റ്റോമില്‍ എത്തി പരിശോധന നടത്തുകയും പാര്‍ക്കിലെ വെള്ളം ഉടനടി മാറ്റാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.