KOYILANDY DIARY

The Perfect News Portal

ഡോക്ടേഴ്സ് ദിനത്തിൽ ചേമഞ്ചേരിയുടെ സ്വന്തം ഡോക്ടർ കൃപാലിനെ ആദരിച്ചു

ഡോക്ടേഴ്സ് ദിനത്തിൽ ചേമഞ്ചേരിയുടെ സ്വന്തം ഡോക്ടർ കൃപാലിനെ ആദരിച്ചു. മൂന്നര പതിറ്റാണ്ട് കാലം ആതുര ശുശ്രൂഷ സേവന രംഗത്ത് ചേമഞ്ചേരിയുടെ ഭാഗമായി മാറിയ ഡോക്ടർ എം.കെ. കൃപാലിനെ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു.
ബ്ലോക്ക് മെമ്പർ എം.പി.മൊയ്‌തീൻ കോയ കാപ്പാട് ഹോസ്പിറ്റലിൽ എത്തിയാണ് അദ്ദേഹത്തെ ആദരിച്ചത്. സമിതി പ്രോഗ്രാം കോ – ഓഡിനേറ്റർ ഗ്രാമ പഞ്ചായത്ത് മെമ്പർ വി.ഷെരീഫ് മാസ്റ്ററും പങ്കെടുത്തു.