KOYILANDY DIARY.COM

The Perfect News Portal

സെൻസസ് 2027: ഉദ്യോഗസ്ഥർക്കുള്ള ജില്ലാ തല പരിശീലനം ഒക്ടോബർ 12 മുതൽ ആരംഭിക്കും

.
സെൻസസ് 2027ന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ഉദ്യോഗസ്ഥർക്കുള്ള ജില്ലാതല പരിശീലന പരിപാടി രണ്ട് ബാച്ചുകളിലായി ഒക്ടോബർ 12, 13, 14, 15  തീയതികളിൽ കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ജില്ലയിലെ സെൻസസ് ഓഫീസർമാർ, ചാർജ് ഓഫീസർമാർ, സെൻസസ് ക്ലർക്കുമാർ, ടെക്നിക്കൽ അസിസ്റ്റന്റുമാർ എന്നിവർക്കാണ് പരിശീലനം.
ആദ്യ ബാച്ച് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ഒക്ടോബർ 12 ന് രാവിലെ 9.30 നും രണ്ടാം ബാച്ച് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ഒക്ടോബർ 14 ന് രാവിലെ 9.30നും കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ആരംഭിക്കും. പരിശീലനത്തിൽ പങ്കെടുക്കുന്ന ഉദ്യോഗസ്ഥർ കൃത്യസമയത്ത് ഹാജരാകണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
Share news