KOYILANDY DIARY.COM

The Perfect News Portal

കേളപ്പജി സ്മാരക നിർമ്മാണം :  അനാസ്ഥയിൽ പ്രതിഷേധം

.
കൊയിലാണ്ടി: കേരള ഗാന്ധി കെ കേളപ്പജിയുടെ ചരമദിനത്തിൽ കേളപ്പജി നഗർ മദ്യനിരോധന സമിതി അദ്ദേഹത്തിന്റെ  ജന്മഗ്രാമമായ മുചുകുന്നിൽ അനുസ്മരണ സമ്മേളനം നടത്തി. കേളപ്പജിയ്ക്ക് ഉചിതമായ സമാരകം നിർമിക്കാൻ അദ്ദേഹത്തിന് ജന്മം നൽകിയ പുത്തൻപുരയിൽ 10 സെന്റ് ഭൂമി മൂടാടി  പഞ്ചായത്തിന് കൈമാറിയിട്ടും സ്മാരകം നിർമ്മിക്കാൻ  യാതൊരു ശ്രമവും ആരംഭിക്കാത്തതിൽ അനുസ്മരണ സമ്മേളനം കടുത്ത അതൃപ്തി രേഖപ്പെടുത്തി. വി.കെ ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. ഇയ്യച്ചേരി കുഞ്ഞി കൃഷ്ണൻ, എം. പി ശിവാനന്ദൻ, നെല്ലി മഠത്തിൽ പ്രകാശൻ, ഇയ്യച്ചേരി പത്മിനി, കരുണൻ പുസ്തക ഭവൻ, ഹമീദ് പുതുക്കുടി, പി.എം. ബി. നടേരി, ബാബു ചാലിൽ എന്നിവർ സംസാരിച്ചു.
Share news