KOYILANDY DIARY

The Perfect News Portal

വിദ്യാർത്ഥികൾക്കെതിരെ ജാതി അധിക്ഷേപം; എം രമയെ കൊടുവള്ളി സിഎച്ച്‌എംകെഎം കോളേജിലേക്ക്‌ മാറ്റി

കോഴിക്കോട്‌: വിദ്യാർത്ഥികൾക്കെതിരെ ജാതി അധിക്ഷേപം. കാസർകോട്‌ ഗവ. കോളേജ്‌ മുൻ പ്രിൻസിപ്പൽ ഡോ. എം രമയെ കോഴിക്കോട്‌ കൊടുവള്ളി സിഎച്ച്‌എംകെഎം കോളേജിലേക്ക്‌ മാറ്റി നിയമിച്ചു.

വിദ്യാർത്ഥികൾക്കെതിരെ ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയിൽ എം രമയെ നേരത്തെ പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന്‌ മാറ്റിയിരുന്നു. കുടിവെള്ള പ്രശ്‌നം ഉന്നയിച്ച വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ രമ ചേംബറില്‍ പൂട്ടിയിട്ടെന്നും ജാതീയമായി അധിക്ഷേപിച്ചെന്നും പരാതി ഉണ്ടായിരുന്നു.