KOYILANDY DIARY

The Perfect News Portal

കോഴിക്കോട് കടലില്‍ കാണാതായ രണ്ടു കുട്ടികളുടെയും മൃതദേഹം കണ്ടെത്തി

കോഴിക്കോട് കടലില്‍ കാണാതായ രണ്ടു കുട്ടികളുടെയും മൃതദേഹം കണ്ടെത്തി. രാത്രി വൈകി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഒളവണ്ണ സ്വദേശികളായ ആദില്‍ ഹസ്സന്‍, മുഹമ്മദ് ആദില്‍ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാത്രിയോടെ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു.

ഞായറാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. ബീച്ചില്‍ പന്തുകളിക്കുന്നതിനിടെ കടലില്‍ പോയ പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവർ തിരയില്‍പ്പെടുകയായിരുന്നു.