KOYILANDY DIARY

The Perfect News Portal

തങ്കമല ക്വാറിയിലേക്ക് ബി.ജെ.പി. ബഹുജന മാർച്ച് നടത്തി

കൊയിലാണ്ടി: തങ്കമല ക്വാറിയിലേക്ക് ബി.ജെ.പി. ബഹുജന മാർച്ച് നടത്തി. കിഴരിയൂർ പഞ്ചായത്തിലെ തങ്കമല ക്വാറിയിൽ അനധികൃത ഖനനം നടക്കുന്നതിനാൽ ജില്ല കലക്ടർ സ്ഥലം സന്ദർശിച്ച് ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ക്വാറിയിലേക്ക് മാർച്ച് നടത്തി. സംസ്ഥന ജനറൽ സെക്രട്ടറി എം ടി രമേശ് മാർച്ച് ഉദ്ഘാടനം ചെയ്തു. ജനവാസകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന കോറി അടച്ചുപൂട്ടാൻ നടപടി വേണം. ജനങ്ങളുടെ ജീവൻ അപകടത്തിലാണ്. അനുമതി നൽകിയതിനേക്കാൾ കൂടുതൽ ഖനനമാണ് തങ്കമലയിൽ നടക്കുന്നതെന്ന് അദ്ധേഹം പറഞ്ഞു. സുരേഷ് കണ്ടോത്ത് അദ്ധ്യക്ഷത വഹിച്ചു.
എം.മോഹനൻ മാസ്റ്റർ, ടി എ നാരായണൻ മാസ്റ്റർ, കെ.കെ രജിഷ്, മധുപുഴയരികത്ത്, കെ.ടി. ചന്ദ്രൻ, കെ. പ്രദീപൻ, എന്നിവർ സംസാരിച്ചു. നാഗത്ത് നാരായണൻ, ശബരിനാഥ്, കെ.ടി. ഹരിഷ്, ഷിജി ദിനേശ്, കെ. അഭിലാഷ്, സുജിത്ത് എന്നിവർ നേതൃത്വം നൽകി.
Advertisements