KOYILANDY DIARY.COM

The Perfect News Portal

ബി.ജെ.പി. മണ്ഡലം കമ്മിറ്റി കൊയിലാണ്ടിയിൽ യോഗദിനാഘോഷം സംഘടിപ്പിച്ചു

കൊയിലാണ്ടി: ബി.ജെ.പി. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ യോഗദിനാഘോഷം സംഘടിപ്പിച്ചു. സംസ്ഥാന വക്താവ് അഡ്വ. വി പി ശ്രീപത്മനാഭൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ യോഗാചാര്യൻ പി കെ ശ്രീധരനെ ആദരിച്ചു. കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്. ആർ ജയ്  കിഷ് അധ്യക്ഷത വഹിച്ചു. പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ മുൻ പ്രിൻസിപ്പാൾ രാജലക്ഷമി ടീച്ചർ മുഖ്യ അതിഥിയായി പങ്കെടുത്തു. 

സംസ്ഥാന കൗൺസിൽ അംഗം വായനാരി വിനോദ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ വി സുരേഷ്, അഡ്വ. എ വി നിധിൻ, കെ കെ സുമേഷ്,ടി എം രവീന്ദ്രൻ, എന്നിവർ സംസാരിച്ചു. ഉണ്ണികൃഷ്ണൻ യോഗ ക്ലാസ് നിയന്ത്രിച്ചു. വി.കെ മുകുന്ദൻ, മാധവൻ ഒ, പ്രീജിത്ത് ടി പി, കെ പി എൽ മനോജ് എന്നിവർ നേതൃത്വം നൽകി.

Share news
error: Content is protected !!