ഗാന്ധി ജയന്തി ദിനത്തിൽ ബാലസംഘം കാപ്പാട് മേഖല ക്വിസ് മത്സരം സംഘടിപ്പിച്ചു
.
കൊയിലാണ്ടി: ഗാന്ധി ജയന്തി ദിനത്തിൽ ബാലസംഘം കാപ്പാട് മേഖല ഗാന്ധിജിയും ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രവും എന്ന വിഷയത്തിൽ ഡിജിറ്റൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. എൽപി, യുപി, എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങളിൽ നിന്നായി 50 വിദ്യാർത്ഥികൾ പങ്കെടുത്തു. വത്സൻ പല്ലവി ക്വിസ് മാസ്റ്ററായി. മേഖല സെക്രട്ടറി മീനാക്ഷി
സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ദേവഹർഷ അദ്ധ്യക്ഷത വഹിച്ചു.

അക്കാദമിക് സമിതി കൺവീനർ അശോകൻ കോട്ട് പരിപാടി വിശദീകരിച്ചു. മേഖല കൺവീനർ ഷിബിൽ രാജ് ടി എസ്, കോ ഓഡിനേറ്റർ രജീഷ് കുമാർ എം, സുരേഷ് എം എന്നിവർ സംസാരിച്ചു. എം നൗഫൽ, പ്രസാദ് പി കെ എന്നിവർ പങ്കെടുത്തു. മുഴുവൻ പേർക്കുംസമ്മാനം വിതരണം ചെയ്തു.



