KOYILANDY DIARY

The Perfect News Portal

അനുഗ്രഹയെ സേവന ശ്രേഷ്ഠ പുരസ്കാരം നൽകി ആദരിച്ചു

കോഴിക്കോട് ജില്ലയിലെ ആദ്യ വനിത ഡ്രൈവറായ അനുഗ്രഹയെ സേവന ശ്രേഷ്ഠ പുരസ്കാരം നൽകി ആദരിച്ചു. ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ, പയ്യോളി യൂണിറ്റിൻ്റെ നേതൃത്വത്തിലാണ് ആദരിച്ചത്.

അനുഗ്രഹയുടെ വീട്ടിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ AKPA യൂണിറ്റ് പ്രസിഡണ്ട് രാമചന്ദ്രൻ അയനിക്കാട് അനുഗ്രഹയെ ഷാളണിയിച്ചു. AKPA യൂണിറ്റ് സെക്രട്ടറി സുരേന്ദ്രൻ പയ്യോളി ഉപഹാരം നൽകി. വസന്തൻ (മിയ സ്റ്റുഡിയോ), സന്തോഷ് ഐ.എം എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.