KOYILANDY DIARY

The Perfect News Portal

ലഹരി വിരുദ്ധ ദിനം ആചരിച്ചു

കൊയിലാണ്ടി: ലഹരി വിരുദ്ധ ദിനം ആചരിച്ചു. ഗവ. മാപ്പിള വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ ജെആർ സി ലഹരിവിരുദ്ധ ക്ലബ്ബ്, ജാഗ്രത സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ലഹരി വിരുദ്ധദിനം ആചരിച്ചു. ഹെഡ്മിസ്ട്രസ് എം. ദീപാഞ്ജലി നേതൃത്വം നൽകി.

പ്രൈമറി വിഭാഗം കുട്ടികൾ രക്ഷിതാക്കളുടെ സഹായത്തോടെ പ്ലക്കാർഡുകളുണ്ടാക്കി വിദ്യാലയ സമീപങ്ങളിൽ ലഹരി വിരുദ്ധറാലി നടത്തി. ജെ ആർ സി യൂനിറ്റിൻ്റെ ഭാഗമായി സൈക്കിൾ റാലി നടത്തി. ലഹരി വിരുദ്ധ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഫ്ലാഷ് മോബും ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ പോരാടാം എന്ന വിഷയത്തിൽ ചിത്രരചനയും നടത്തി.