KOYILANDY DIARY

The Perfect News Portal

ശാസ്‌ത്രബോധം ഈ കാലഘട്ടത്തിൽ ഏറ്റവും ആവശ്യം; എം കെ സാനു

തൃശൂർ: ശാസ്‌ത്രബോധം ഈ കാലഘട്ടത്തിൽ ഏറ്റവും ആവശ്യമാണെന്ന്‌ എം കെ സാനു. സ്‌റ്റെയ്‌പ്‌ ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റിൽ ദേശാഭിമാനി പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന്‌ കുട്ടികളുടെ ഭാവിജീവിതം ഭീകരമാണ്‌. കൊലപാതകങ്ങളും അക്രമങ്ങളും ഉൾപ്പെടെ സമൂഹജീവിതം ദുഷ്ടതകളിൽ അലിഞ്ഞുചേർന്നാണ്‌ മുന്നോട്ടുപോകുന്നത്‌. ഈ ലോകം ഇങ്ങനെ തുടരാൻ അനുവദിച്ചുകൂടാ. സാമൂഹ്യ വ്യവസ്ഥിതി നീതിയുക്തമായി മാറ്റാൻ പരിശ്രമിക്കുന്നതിനൊപ്പംതന്നെ കുട്ടികളുടെ ശോഭനമായ ഭാവി ഉറപ്പാക്കണം. അല്ലെങ്കിൽ ഭാവി തലമുറ മനഷ്യരല്ലാതായിത്തീരാനും സാധ്യതയുണ്ടെന്നും എം കെ സാനു പറഞ്ഞു.