മൂടാടി പുറക്കൽ ഭാഗത്ത് അടിപ്പാത അനുവദിക്കണം
കൊയിലാണ്ടി: നന്തി – ചെങ്ങോട്ടുകാവ് ബൈപ്പാസിൽ മൂടാടി പുറക്കൽ ഭാഗത്ത് അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്തെ ജനങ്ങൾ യോഗം ചേർന്ന് ജനകീയ കമ്മിറ്റിക്ക് രൂപം നൽകി. അടിപ്പാത ഇല്ലാത്തതിനാൽ വിദ്യാർത്ഥികൾക്കും മറ്റു ജനങ്ങൾക്കും കാൽനടയാത്ര ഏറെ ദുരിതമായിരിക്കുകയാണ്. പഞ്ചായത്ത് മെമ്പർ ബീന ഗിരീഷ് അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് മെമ്പർ പപ്പൻ മൂടാടി ഉൽഘാടനം ചെയ്തു. രമ്യാ സുർജിത്ത്, അനസ് ആയാടത്തിൽ, മിനി തെക്കെ വീട്ടിൽ, കമല പ്രഭാകരൻ, പി.കെ ബാലൻ, എൻ എം പ്രശാന്ത്, വി.ഇ. നിഷാന്ത് എന്നിവർ സംസാരിച്ചു.



