KOYILANDY DIARY

The Perfect News Portal

പ്ലസ് വൺ ക്ലാസിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കായി പ്രവേശനോത്സവം സംഘടിപ്പിച്ചു

പൊയിൽക്കാവ് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ ക്ലാസിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കായി പ്രവേശനോത്സവം സംഘടിപ്പിച്ചു. ചടങ്ങിൽ കഴിഞ്ഞ വർഷം പ്ലസ് വൺ പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ അനോമികക്ക് അവാർഡ് വിതരണം ചെയ്യുകയും ചെയ്തു. പരിപാടി സ്കൂൾ പ്രിൻസിപ്പാൾ എൻ.കെ മനോജ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ പിടിഎ പ്രസിഡണ്ട് എൻ. കെ മനോജ് കുമാർ, അധ്യാപകരായ എസ്. ആർ ജയ്കിഷ്, പി ജി ചിത്രേഷ്, കെ ബീന, വിദ്യാർത്ഥികളായ അനോമി, അഭിരാം, ആതിര, കുസല്യ എസ്. നായർ എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
Advertisements