KOYILANDY DIARY

The Perfect News Portal

അമൃത വിദ്യാലയം ഡോക്ടേഴ്സ് ദിനത്തിൽ ഡോ: കെ. ഗോപിനാഥിനെ ആദരിച്ചു

കൊയിലാണ്ടി: അമൃത വിദ്യാലയം ഡോക്ടേഴ്സ് ദിനത്തിൽ ഡോ: കെ. ഗോപിനാഥിനെ ആദരിച്ചു. പതിറ്റാണ്ടുകളായി കൊയിലാണ്ടിയിൽ സേവനം ചെയ്യുന്ന ശിശുരോഗ വിദഗ്ധനായ കെ. ഗോപിനാഥ് ഡോക്ടറെ സ്റ്റുഡൻ്റ്സ് കൗൺസിലിൻ്റെ നേതൃത്വത്തിലാണ് ആദരിച്ചത്.

ആദരവ് ഏറ്റുവാങ്ങിയ അദ്ദേഹം ഡോക്ടേഴ്സ് ഡേയുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളോട് സംസാരിച്ചു. അമൃത വിദ്യാലയം പ്രിൻസിപ്പൽ നീന സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ലീഡർ അരുന്ധതി ചടങ്ങിൽ സംസാരിച്ചു. അദ്ധ്യാപികമാരായ അനുപമ മോഹൻ, ജിഷ രവിചന്ദ്രൻ, ജയാചന്ദ്രമോഹൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.