KOYILANDY DIARY

The Perfect News Portal

അലയൻസ് ക്ലബ്ബ് ഇന്റർനാഷണൽ പരിസ്ഥിതി ദിനം ആചരിച്ചു

കൊയിലാണ്ടി: അലയൻസ് ക്ലബ്ബ് ഇന്റർനാഷണൽ കൊയിലാണ്ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. ക്ലബ് പ്രസിഡന്റ് കെ. സുധാകരന്റെ അദ്ധ്യക്ഷതയിൽ കോതമംഗലം സൗത്ത് എൽ.പി.സ്ക്കൂളിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥി പ്രതിനിധി കുമാരി അനന്ദിത വൃക്ഷ തൈനട്ടു. പ്രധാന അദ്ധ്യാപിക ബീന. കെ.കെ. , കെ. സുരേഷ് ബാബു, എൻ. ചന്ദ്രശേഖരൻ, പി.കെ. ശ്രീധരൻ, എ.വി. ശശി തുടങ്ങിയവർ പങ്കെടുത്തു.