KOYILANDY DIARY

The Perfect News Portal

എസ്.വൈ.എസ്  മെഹ്ഫിലെ അഹ് ലു ബൈത്ത് അഞ്ചാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി മണ്ഡലം എസ്.വൈ.എസ്  മെഹ്ഫിലെ അഹ് ലു ബൈത്ത് അഞ്ചാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സമസ്ത മുശാവറ അംഗവും, പോണ്ടിച്ചേരി ഹജ്ജ് കമ്മിറ്റി അംഗവും, ഖാസിയുമായ അയനിക്കാട് ടി.എസ്. അബ്ദുള്ള മുസ്ല്യാർ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. ഏറ്റവും കൂടുതൽ അഹ് ലു ബൈത്ത് പരമ്പരകൾ അധിവസിക്കുന്ന പ്രദേശം എന്ന നിലയിൽ പ്രശസ്തമായ കൊയിലാണ്ടിയിലെ അഹ് ലു ബൈത്ത് പ്രതിനിധികളെയും, സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട  പുതിയ സാരഥികളെയും  ചടങ്ങിൽ ആദരിച്ചു.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കോഴിക്കോട് ജില്ല പ്രസിഡൻ്റ് എ.വി അബ്ദു റഹ്മാൻ മുസ്ല്യാർ, സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം ,അംഗങ്ങളായ എൻ.അബ്ദുള്ള മുസ്ല്യാർ, അബൂബക്കർ ദാരിമി ഒളവണ്ണ എന്നിവരെ ഹാഫിള് സയ്യിദ് ഹുസൈൻ ബാഫഖി തങ്ങളാണ് ആദരിച്ചത്. സുന്നി അഫ്കാർ കൂപ്പൺ വിതരണവും, ഷമീമ ഷഹനായിയുടെ പ്രവാചക പ്രകീർത്തന കവിത സമാഹരണത്തിൻ്റെ പ്രകാശനവും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി ഹാമിദ് ബാത്തക്ക് നൽകി നിർവ്വഹിച്ചു. പി.വി അബ്ദു റഹ്മാൻ ഹൈതമി അധ്യക്ഷനായി.

സയ്യിദ് അബൂബക്കർ ബാഫഖി ,സയ്യിദ് യൂസഫ്താഹ ഹൈദ്രൂസ്, അഹമ്മദ് ഫൈസി കടലൂർ, മുഹ്യദ്ദീൻ ദാരിമി, അബ്ദുൾ ജലീൽ ബാഖവി പാറന്നൂർ, എസ്.കെ അബൂബക്കർ ബാഖവി, അൻസാർ കൊല്ലം, സി .പി എ. സലാം, ജഅഫർ ദാരിമി എന്നിവർ സംസാരിച്ചു. സമാപനത്തിൽ നടന്ന ദുആ സദസ്സിന് സയ്യിദ് ഫഖ്റുദ്ദീൻ ഹസനി തങ്ങൾ നേതൃത്വം നൽകി. അഹമ്മദ് ദാരിമി മുചുകുന്ന്, ഹാമിദ് മുജ് തബ ഹൈതമി, ഇ.ടി.കെ അഷ്റഫ്  എന്നിവർ മെഹ്ഫിലെ പ്രവാചക പ്രകീർത്തനത്തിന് നേതൃത്വം വഹിച്ചു.

Advertisements