ബി.എസ്.സി ഫിസിക്സ് കോഴ്സിന് കമ്മ്യൂണിറ്റി ക്വാട്ടയിൽ സീറ്റ് ഒഴിവുണ്ട്
കൊയിലാണ്ടി: ആർ. ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം കോളേജിൽ ബി.എസ്.സി ഫിസിക്സ് കോഴ്സിന് കമ്മ്യൂണിറ്റി ക്വാട്ടയിൽ (ഈഴവ/തിയ്യ) സീറ്റ് ഒഴിവുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ റജിസ്റ്റർ ചെയ്ത അർഹരായ വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം നവംബർ 4ന് വെള്ളിയാഴ്ച കോളേജ് ഓഫീസിൽ ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.