KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം കാട്ടാക്കടയിൽ യുവാവ് കുത്തേറ്റ് മരിച്ചു

തിരുവനന്തപുരം കാട്ടാക്കടയിൽ യുവാവ് കുത്തേറ്റ് മരിച്ചു. കാട്ടാക്കട എള്ളുവിള സ്വദേശി രാഹുൽ (24) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ കാട്ടാക്കട കിള്ളി രാജശ്രീ ഓഡിറ്റോറിയത്തിന് സമീപം വെച്ച് രാഹുൽ ഒരാളുമായി വാക്ക് തർക്കം ഉണ്ടാകുകയും താക്കോൽ കൊണ്ട് വാരിയെല്ലിന് സമീപം കുത്തുകയായിയിരുന്നു. ഉടൻ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാട്ടാക്കട പോലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് കാരണം ബൈക്ക്‌ വിറ്റ പണത്തെച്ചൊല്ലിയുള്ള തർക്കമാണെന്നാണ് വിവരം.

മരിച്ച രാഹുലിന്റെ സുഹൃത്തിന് വേണ്ടി പ്രതിയിൽ നിന്നും ബൈക്ക് വാങ്ങിയിരുന്നു. ബാക്കി പണം ആവശ്യപ്പെട്ട് പ്രതി ഫോൺ ചെയ്തപ്പോൾ രാഹുലിന്റെ സഹോദരിയാണ് ഫോൺ എടുത്തതെന്നും ഫോണിലൂടെ സഹോദരിയോട് പ്രതി മോശമായി സംസാരിച്ചുവെന്നും പറയുന്നും. ഇതിനെ തുടർന്നാണ് ഇന്നലെ രാത്രി റോഡരികിൽ വെച്ച് ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായത്.

Share news
error: Content is protected !!