കോഴിക്കോട് മധുരാബസാറിൽ എംഡിഎംഎയുമായി 5 പേർ പിടിയിൽ
.
കോഴിക്കോട് ചെറുവണ്ണൂർ മധുരാബസാറിൽ 123 ഗ്രാം എംഡിഎംഎയുമായി 5 പേർ പിടിയിൽ. ഡാൻസാഫ് സംഘത്തിൻ്റെ നിരീക്ഷണത്തിൽ ആയിരുന്ന പ്രതികൾ വലിയ അളവിൽ എംഡിഎംഎ എത്തിച്ച രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. കോഴിക്കോട് മധുര ബസാറിൽ രാത്രി രണ്ട് മണിയോടെയായിരുന്നു സംഭവം. നല്ലളം പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.




