KOYILANDY DIARY

The Perfect News Portal

കോഴിക്കോട് കൊടുവള്ളിയിൽ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു

കോഴിക്കോട്: കൊടുവള്ളിയിൽ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. കക്കോടൻ നസീർ (42) ആണ് മരിച്ചത്. കിഴക്കോത്ത് പരപ്പാറ കുറുന്താറ്റിൽ നിന്നാണ് നസീറിന് മിന്നലേറ്റത്. കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾക്കും മിന്നലേറ്റു.

സ്ഥലമിടപാടുമായി ബന്ധപ്പെട്ട് നസീറും സുഹൃത്തുക്കളും കിഴക്കോത്ത് എത്തിയതായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ടു പേർക്കും മിന്നലേറ്റെങ്കിലും മറ്റ് പ്രശ്നങ്ങൾ ഇല്ല. മിന്നലേറ്റ് വീണ നസീർ ഉടൻ തന്നെ എഴുന്നേറ്റ് തന്റെ കൈക്ക് എന്തെങ്കിലും പറ്റിയോ എന്ന് നോക്കാൻ സുഹൃത്തുക്കളോട് പറഞ്ഞു. പിന്നാലെ വീണ്ടും നിലത്തേക്ക് വീഴുകയും മരണം സംഭവിക്കുകയുമായിരുന്നു എന്നാണ് സുഹൃത്തുക്കളിൽ നിന്നും ലഭിക്കുന്ന വിവരം.