KOYILANDY DIARY.COM

The Perfect News Portal

ഗുരുവായൂർ പുന്നയൂര്‍ക്കുളത്ത് രണ്ടര വയസ്സുകാരി മുങ്ങി മരിച്ചു

ഗുരുവായൂരിനടുത്ത് പുന്നയൂര്‍ക്കുളം ചമ്മന്നൂരിൽ വീടിനടുത്ത ചാലില്‍ വീണ്  രണ്ടര വയസ്സുകാരി മുങ്ങി മരിച്ചു. ചമ്മന്നൂർ പാലക്കൽ വീട്ടിൽ സനീഷി(കണ്ണന്‍)ന്റേയും  അശ്വനിയുടേയും  മകൾ അതിഥിയാണ്‌ വീടിനോട്‌ ചേർന്ന ചാലിലെ വെള്ളക്കെട്ടിൽ വീണ്‌ മുങ്ങി മരിച്ചത്.

വെള്ളി രാവിലെ പത്തരയോടെയാണ് അപകടം. സനീഷിന്റെ വീടിനടുത്തുതന്നെയുള്ള തറവാട്ട് വീട്ടില്‍ കളിക്കാന്‍ പോയ കുട്ടി തിരിച്ചുവരുന്നതിനിടെ വീടിന് സമീപമുള്ള ചാലിലെ വെള്ളക്കെട്ടില്‍ വീഴുകയായിരുന്നു. ഇതേ സമയം കുളിക്കുകയായിരുന്ന അമ്മ അശ്വനി മകളെ അന്വേഷിച്ചപ്പോഴാണ് ചാലില്‍ വീണ് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ കുന്നംകുളം മലങ്കര ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരന്‍: ആര്യന്‍.

 

Share news
error: Content is protected !!