KOYILANDY DIARY

The Perfect News Portal

പാനൂരിൽ ഒന്നര വയസുകാരന് നേരെ തെരുവുനായ ആക്രമണം

പാനൂരിൽ ഒന്നര വയസുകാരന് നേരെ തെരുവുനായ ആക്രമണം. ഗുരുതരമായി പരുക്കേറ്റ കുട്ടി കണ്ണൂരിലെ മിംസ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പാനൂർ, കുനിയിൽ നസീർ – മുർഷിദ ദമ്പതികളുടെ മകൻ ഐസിൻ നസീറിനെയാണ് തെരുവുനായ ആക്രമിച്ചത്.

കഴിഞ്ഞ ദിവസം വീട്ടിൽ നിന്ന് മുറ്റത്തേക്ക് ഇറങ്ങിയ കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. ഒരു നായയാണ് കുട്ടിയെ ആക്രമിച്ചതെന്നും മൂന്നു ദിവസമായി കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണെന്നും കുട്ടിയുടെ പിതാവ് നസീർ പറഞ്ഞു.  മുഖത്തും കണ്ണിനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. വായിലെ മൂന്ന് പല്ലുകളും നഷ്ടമായി. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ടെന്നും ആരോഗ്യനിലയെ കുറിച്ച് ആശങ്ക വേണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.