KOYILANDY DIARY

The Perfect News Portal

തുറയൂർ കൊയപ്പള്ളി തറവാട്ടിൽ വേറിട്ടൊരു സാംസ്കാരിക പരിപാടി

തുറയൂർ: സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ തുടിപ്പുകൾ നിറഞ്ഞു നിൽക്കുന്ന തുറയൂർ കൊയപ്പള്ളി തറവാട്ടിൽ വേറിട്ട രൂപത്തിലൊരു സാംസ്കാരിക കൺവെൻഷൻ നടന്നു. അധ്യാപക ദിനത്തോടനുബന്ധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് സാംസ്കാരിക വേദിയാണ് കൺവെൻഷൻ സംഘടിപ്പിച്ചത്. തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. കെ. ഗിരീഷ് പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രശസ്ത കവി രാജഗോപാലൻ കാരപ്പറ്റ മുഖ്യപ്രഭാഷണം നടത്തി. സാംസ്കാരികച്യുതി പെരുകി കൊണ്ടിരിക്കുന്ന കാലിക സാഹചര്യത്തിൽ സാംസ്കാരിക പ്രവർത്തകർ ഉണർന്നു പ്രവർത്തിക്കണമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഇക്കാര്യത്തിൽ പെൻഷനേഴ്സ് യൂണിയൻ കാണിക്കുന്ന താൽപര്യത്തെ അദ്ധേഹം അഭിനന്ദിക്കുകയും ചെയ്തു. വി.ഐ. ഹംസ മാസ്റ്റർ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡണ്ട് ദാമോദരൻ എടത്തിൽ, ടി കുഞ്ഞിരാമൻ മാസ്റ്റർ, എ. എം. കുഞ്ഞിരാമൻ, കെ. ശശിധരൻ മാസ്റ്റർ, എം. എം കരുണാകരൻ മാസ്റ്റർ, ഇബ്രാഹിം തിക്കോടി, ചന്ദ്രൻ നമ്പ്യേരി, നളിനി കണ്ടോത്ത്, എ.കെ.രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
തുടർന്ന് നടന്ന കാവ്യ സദസ്സിൽ ഇബ്രാഹിം തിക്കോടി, വി.ഒ. ഗോപാലൻ മേപ്പയൂർ, രാരിച്ചൻ കൊഴുക്കല്ലൂർ, ആയടത്തിൽ പി. ഗോപാലൻ, എം. പി അബ്ദുറഹിമാൻ, ബാലകൃഷ്ണൻ സി. കെ കീഴരിയൂർ, നളിനി കണ്ടോത്ത്, പി.സി. കുഞ്ഞി കണ്ണൻ, പി. സി ഗോപാലൻ എന്നിവർ കവിതകൾ അവതരിപ്പിച്ചു.