KOYILANDY DIARY

The Perfect News Portal

ചീറി പാഞ്ഞ് അപകടം വരുത്തുന്ന സ്വകാര്യ ബസ്സിനെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്തു

കൊയിലാണ്ടി. ദേശീയ പാതയിൽ ചീറി പാഞ്ഞ് അപകടം വരുത്തുന്ന സ്വകാര്യ ബസ്സിനെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്തു, കോഴിക്കോട്- കണ്ണൂർ – റൂട്ടിലോടുന്ന KL 13 A F6375 ടാലൻ്റ് ബസ്സിനെതിരെയാണ് കേസ്സെടുത്തത്. ചൊവ്വാഴ്ച വൈകീട്ട് കൊയിലാണ്ടി സ്റ്റേറ്റ് ബാങ്കിനു സമീപം ദിശതെറ്റിച്ച് ചീറിപ്പാഞ്ഞ ബസ് സ്വിഫ്റ്റ് കാറിനിടിക്കുകയായിരുന്നു. കാറുടമയുടെ പരാതി പ്രകാരമാണ് കൊയിലാണ്ടി പോലീസ് കേസ്സെടുത്ത്. ബസ്സ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസം ഇതേ ബസ്സ് കൊയിലാണ്ടി പഴയ ജോയിൻ്റ് ആർ.ടി.ഒ ഓഫീസിനു മുൻവശം മൂന്ന് വണ്ടികൾ ഒരേ ദിശയിൽ എത്തി മറ്റ് വാഹനങ്ങൾക്ക് പോകാൻ കഴിയാത്ത വിധത്തിൽ ഗതാഗത തടസ്സം ഉണ്ടാക്കി എയർ ഹോൺ മുഴക്കി ശല്യമുണ്ടാക്കിയിരുന്നു. തുടർന്ന് പോലീസ് ബസ് ഡ്രൈവറെ സ്റ്റേഷനിൽ വിളിച്ചു വരുത്തി ഫൈൻ അടപ്പിച്ചു. ഇതിനിടയിൽ ഒളിക്യാമറ ഉപയോഗിച്ച് എസ്.ഐ.യുടെ സംഭാഷണം പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും, പോലീസിൻ്റെ മനോവീര്യം കെടുത്തുന്ന രീതിയിൽ പ്രവർത്തിക്കുകയും ചെയ്തു.

ഇത് തിരിച്ചറിഞ്ഞ് ജനങ്ങൾ ബസ്സുകാർക്കെതിരെയും പ്രതികരിച്ചിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ 16 ഓളം അപകട കേസുകളാണ് കണ്ണൂർ കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസ്സുകൾ വരുത്തിയതെന്ന് സി.ഐ. എം.വി. ബിജു പറഞ്ഞു. അപകടം വരുത്തുന്ന ബസ്സുകൾക്കെതിരെ നടപടിയെടുക്കുവാൻ പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചതായി അദ്ദേഹം പറഞ്ഞു.

Advertisements